പോപ്പുലര്‍ ഫിനാന്‍സ് കേസ് സി.ബി.ഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് കേസ് സി.ബി.ഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ഇതു സംബന്ധിച്ച ഗസറ്റഡ് വിജ്ഞാപനം പുറത്തിറക്കിയത്.

കേസിലെ പ്രതികള്‍ക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകര്‍ ആരോപിച്ചിരുന്നു. ഉടമകള്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിന് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു നിക്ഷേപകരുടെ വാദം. ഇതിനു പിന്നാലെ കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലര്‍ ഉടമകള്‍ നിക്ഷേപം നടത്തിയതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *