തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (24-9-20)  6324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.105 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.  3168 പേർക്കാണ് ഇന്ന് രോഗമുക്തി.കഴിഞ്ഞ 24 മണിക്കൂറില്‍ 54989 സാമ്പിള്‍ പരിശോധിച്ചു. 3168 പേര്‍ രേഗമുക്തി നേടിയാതായും മുഖ്യമന്ത്രി അറിയിച്ചു.21 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് കോഴിക്കോടാണ്, 883. തിരുവനന്തപുരത്ത് 875 പേർക്കാണു രോഗം. മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341,കാസര്‍കോട് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *