ചാവക്കാട്: നമസ്‌കാരത്തിനെത്തിയ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ 2,10,000 രൂപ കവര്‍ന്നു. തളിക്കുളം സ്വദേശിയും തൊട്ടാപ്പില്‍ ഫെമിന സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുമായ കറുപ്പം വീട്ടില്‍ അബ്ദുല്‍ റസാഖിന്റെ പണമാണു മോഷണം പോയത്.

ഒരുമനയൂര്‍ കുറുപ്പത്തെ പള്ളിയില്‍ നമസ്‌കാരത്തിനു പോയ അബ്ദുല്‍ റസാഖ് കാറിന്റെ സീറ്റിനു താഴെ പ്ലാസ്റ്റിക് കവറിലാണു പണം വച്ചിരുന്നത്. ഭാര്യാ സഹോദരന്റെ വീടുപണിക്കു ടൈല്‍സ് വാങ്ങുന്നതിനാണു റസാഖും ഭാര്യയും പണവുമായി എത്തിയത്. ടൈല്‍സ് എടുക്കുന്നതിനിടെ നമസ്‌കാര സമയമായപ്പോള്‍ ഭാര്യയെ കടയില്‍ നിര്‍ത്തി റസാഖ് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ കാറില്‍ പണം ഉണ്ടായിരുന്നില്ല.

രണ്ടു ലക്ഷം രൂപയും പഴ്‌സിലുണ്ടായിരുന്ന 10,000 രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ആഭരണത്തൊഴിലാളിയെയും സഹപ്രവര്‍ത്തകരെയും ചക്കംകണ്ടത്തു കൊണ്ടുപോയി കഴുത്തില്‍ കത്തിവച്ച് 4.5 ലക്ഷം രൂപയും 1.8 ലക്ഷത്തിന്റെ ആഭരണങ്ങളും കവര്‍ന്നതിനു പിന്നാലെയാണ് ഈ സംഭവം. ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി. സുരേഷ്, എസ്.ഐ.: കെ ലാല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *