സ്ത്രീകള്‍ക്കെതിരെ അശ്ശീല പരാമര്‍ശം; മുഖത്തടിച്ച്‌ ഭാഗ്യലക്ഷ്മിയും ദിയ സനയും

സ്ത്രീകളെ അധിക്ഷേപിച്ച്‌ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ ദേഹത്ത് കരിമഷി ഒഴിച്ചും മര്‍ദിച്ചും നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍
എന്നിവര്‍ പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഇയാള്‍ വീഡിയോയില്‍ മാപ്പ് പറയുകയും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ നീക്കം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *