തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. കാറില്‍ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ പോയി മടങ്ങിവരവേയാണ് അപകടം. പരിക്കേറ്റ നിവാസ് എന്നയാളെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *