വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആവശ്യപ്പെട്ടു. സ്ത്രീ​ക്കും പു​രു​ഷ​നും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ അഭിപ്രായപ്പെട്ടു.കൂടാതെ ശി​ക്ഷ സ്വ​യം ന​ട​പ്പി​ലാ​ക്കി​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു. ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *