കോഴിക്കോട്: കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു . ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയായിരുന്നു.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനായി 63.99 കോടി രൂപയാണ് വിനിയോഗിച്ചത്. ഹാര്‍ബറില്‍ പുലിമുട്ടുകള്‍, വാര്‍ഫുകള്‍, ലേലപ്പുരകള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, അഴുക്കുചാലുകള്‍, ജലലഭ്യത, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍, കടമുറികള്‍, തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഡീസല്‍ ബങ്കിന്റെ പ്രവൃത്തി 50 % പൂര്‍ത്തിയായി. ഹാര്‍ബറില്‍ ഒരുക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, കെ. മുരളീധരന്‍ എം.പി, എം.എല്‍.എ. മാരായ കെ. ദാസന്‍, വി. കെ. സി. മമ്മദ് കോയ, എം.കെ. മുനീര്‍, എ. പ്രദീപ് കുമാര്‍, സി.കെ.നാണു, ജില്ലാ കലക്ടര്‍ സാംബശിവറാവു, നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സാമൂഹിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *