ശ്രീജിത്ത് ശ്രീധരൻ
BRAKING / കോഴിക്കോട് : ചെലവൂർ പൂനൂർ പുഴയിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. മൂഴിക്കൽ കട്ടയാട്ട്പറമ്പ് ചന്ദ്രൻ്റെ മകൻ റിജു ചന്ദ്രൻ ഇദ്ദേഹത്തിൻ്റെ സഹോദരിയുടെ മകൻ ഭഗത് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഭഗതിൻ്റെ മൃതദേഹം ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് കണ്ടെടുത്തു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് കനറാ ബാങ്ക് കുറ്റിക്കാട്ടൂർ ശാഖയിലെ ജീവനക്കാരനായ റിജു സഹോദരിയുടെ മകനെ പുഴ കാണിക്കുന്നതിനായി ചെലവൂർ സ്റ്റേഡിയത്തിന് സമീപം പുഴയരികിലെത്തിയത്. രാത്രി ഏഴു മണിയായിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കൾ റിജുവിൻ്റെ ബൈക്ക് റോഡരികിൽ കണ്ടതിനെ തുടർന്ന് പുഴയരികിൽ നടത്തിയ പരിശോധനയിൽ ചെരുപ്പ് കണ്ടതിനെ തുടർന്ന് ചേവായൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സി ഐ ശ്രീജിത്തിന്റെയും വെള്ളിമാട്കുന്ന് ഫയർ സ്‌റ്റേഷൻ ഓഫീസർ ബാബുരാജിൻ്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് രാത്രി പത്തരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.റിജുവിനായി രാത്രി പതിനൊന്നു മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തത്കാലത്തേക്ക് തിരച്ചിൽ നിർത്തിവെച്ചു. നാളെ രാവിലെ വീണ്ടും പരിശോധന നടത്തുമെന്ന് അധികൃതർ ഈവനിംഗ് കേരളയോട്പറഞ്ഞു.


