കോവിഡ് വ്യാപനം: അരീക്കോട്ട് ചികിത്സാകേന്ദ്രം ഒരുക്കും

 മഞ്ചേരി : സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പി.കെ. ബഷീർ എം.എൽ.എയുടെ അധ്യക്ഷതയിൽ ഏറനാട് നിയോജക മണ്ഡലത്തിലെ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നു. അരീക്കോട് കോവിഡ് ചികിത്സാകേന്ദ്രം ഒരുക്കുമെന്ന് എം.എൽ.എ. അറിയിച്ചു. എടവണ്ണ, അരീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, കുഴിമണ്ണ, കീഴുപറമ്പ് പഞ്ചായത്തുകളിലുള്ളവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സർക്കാർ സംവിധാനങ്ങൾക്കുപുറമേ ജനകീയ കൂട്ടായ്മയോടെ സൗകര്യങ്ങൾ ഒരുക്കും. ചാലിയാർ പഞ്ചായത്തിലെ കോവിഡ് രോഗികൾക്ക് നിലമ്പൂർ വെളിയന്തോട് കേന്ദ്രത്തിലേതന്നെ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ. അഭ്യർഥിച്ചു.മെഡിക്കൽ ഓഫീസർമാരായ കെ. സന്തോഷ്, സ്മിത, കെ. ആലിക്കുട്ടി, പി.പി. ജനീഫ്, അബ്ദുല്ല, റഹീന, അനൂപ്, ഷംസാദ്, ഉമ്മർ, പ്രജ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *