കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് പി എം മൊയ്തീന്‍ മൗലവി അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷന്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം ചുമതലയേറ്റിട്ടുണ്ട്.ദോഹ ജദീദിലെ കെ.എം.സി.സി ഓഫിസ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. പിന്നീട് മന്‍സൂറയിലേക്ക് ഓഫിസ് മാറിയപ്പോള്‍ ഓഫിസ് കെട്ടിടത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. പി എം മൊയ്തീന്‍ മൗലവിയുടെ നിര്യാണത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു. നേരത്തെ ചില അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമായിരുന്നു മരണം. പരേതരായ പള്ളീന്റെ മീത്തല്‍ അമ്മദിന്റെയും (പാറോള്ളതില്‍) മറിയത്തിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സക്കീന, റഷീദ് (ദുബൈ), റൈഹാനത്ത്, ജാഫര്‍ (ഖത്തര്‍). . മരുമക്കള്‍: ഇഖ്ബാല്‍ മയങ്കളത്തില്‍, അസ്മ മുയിപ്പോത്ത്, സിറാജ് പയ്യോളി (ഖത്തര്‍), ഫാത്തിമത്ത് ഷാന.കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ തോടന്നൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *