വൈസ് ചാന്‍സിലര്‍ നിയമനം വോട്ട്ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണെന്ന് കെ.സുരേന്ദ്രന്‍

കോട്ടയം: ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സിലര്‍ നിയമനം വോട്ട്ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശ്രീനാരായണ ​ദര്‍ശനത്തെ കുറിച്ചോ കൃതികളെ കുറിച്ചോ ഒരു ധാരണയുമില്ലാത്തയാളെയാണ് സര്‍ക്കാര്‍ വൈസ് ചാന്‍സിലര്‍ ആക്കിയതെന്നും കേരളത്തിലെ സര്‍വകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാര്‍ക്കായി റിസര്‍വ് ചെയ്യുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ സ്ഥാനം ചില പ്രത്യേക താത്പര്യത്തിനായി മാറ്റിവെക്കാറുള്ള സര്‍ക്കാര്‍ ശ്രീനാരായണ സര്‍വ്വകലാശാലയിലും ജാതി-മത താല്‍പര്യം നടപ്പാക്കുകയാണെന്ന് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സര്‍വകലാശാല വൈസ് ചാന്‍സലറാന്‍ യോ​ഗ്യതയുള്ളയാളെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *