കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുന്ന സാഹചര്യത്തില്‍ സംസഥാനത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ അറിയിച്ചു.
ദിനംപ്രതി കോവിഡ് വ്യാപനം കൂടിവരുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. കൂടാതെ കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഇരുപതിനായിരമായേക്കാമെന്നും ഐഎംഎ പറഞ്ഞു. വിരമിച്ച ഡോക്ടര്‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും കൂടാതെ പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

