കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ ടി സി വൗച്ചറുകള്‍; യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പണമാക്കി മാറ്റാം

ന്യൂഡല്‍ഹി: കേന്ദ്ര- പൊതുമേഖലാ ജീവനക്കാര്‍ക്ക് എല്‍ ടി സി ( ലീവ് ട്രാവല്‍ കണ്‍സഷന്‍) വൗച്ചറുകള്‍ അവതരിപ്പിച്ച്‌ ധനമന്ത്രാലയം. കൊവിഡ് കാലത്ത് കുടുംബവുമൊത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍, എല്‍ ടി സി സ്കീമില്‍ അനുവദിച്ചിട്ടുള്ള തുക ജീവനക്കാര്‍ക്ക് പണമാക്കി മാറ്റാം എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. എന്നാല്‍ ഡിജിറ്റല്‍ രൂപത്തിലാകും ഇത് സാധ്യമാവുക. 12 ശതമാനമോ അതിന് മുകളിലോ ജി എസ് ടിയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാത്രമേ എല്‍ ടി സി വൗച്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *