മികച്ച ചിത്രത്തിനുള്ള മികച്ച ചിത്രത്തിനുള്ള 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി സിജു വില്‍സണ്‍ന്റെ വാസന്തി. സിജു വില്‍സണ്‍, സ്വാസിക എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് വാസന്തി. ജെയ്പ്പൂര്‍ ഫിലിം ഫെസ്റ്റിവെലില്‍ അടക്കം മികച്ച പ്രതികരണങ്ങള്‍ ചത്രം നേടിയിരുന്നു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്, സംവിധായകരായ എബ്രിഡ് ഷൈന്‍,സലിം അഹമ്മദ്, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍ തുടങ്ങിയവരുളള ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *