കൊച്ചി : സ്വർണ്ണക്കടത്തു കേസിൽ എം. ശിവശങ്കര്‍ നിയമോപദേശം തേടി. കൊച്ചിയില്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തി. ലൈഫില്‍ സി.ബി.ഐയുടെയും സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിന്റെയും തുടര്‍നടപടികള്‍ക്ക് കാക്കാനുമാണ് നിയമോപദേശം ലഭിച്ചത്. തത്ക്കാലം ഹൈക്കോടതിയെ സമീപിക്കേണ്ട എന്നും തീരുമാനമുണ്ടായിട്ടുണ്ട്. ഇന്നാണ് ശിവശങ്കറിനോട് ചോദ്യം ചെയയ്‌ലിനായി കസ്റ്റംസ് ഹാജരാകാന്‍ പറഞ്ഞത്. തത്ക്കാലം വരേണ്ട തെളിവുകള്‍ ശേഖരിച്ച ശേഷം ഹാജരായാല്‍ മതിയെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് എം ശിവശങ്കര്‍ അഭിഭാഷകന്റെ നിയമോപദേശം തേടിയത്. തത്ക്കാലം കസ്റ്റംസിന്റെയും ലൈഫില്‍ സി.ബി.ഐയുടെയും അന്വേഷണം എങ്ങനെ പോകുന്നു എന്ന് നോക്കിയ ശേഷം ഹൈക്കോടതിയെ സമീപിക്കാമെന്നാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *