ജോസ്.കെ.മാണിയുടെ എൽ.ഡി.എഫ് പ്രവേശനത്തിൽ വിമർശനവും പരിഹാസവുമായി ഷാഫി പറമ്പിൽ എം.എൽ.എ. ജോസ്.കെ.മാണി യൂദാസ്.കെ.മാണി ആയി മാറിയെന്നും ,എൽ.ഡി.എഫ് പ്രവേശനത്തിലൂടെ ഒറ്റു കൊടുത്തത് കോൺഗ്രസ് പ്രവർത്തകരെ മാത്രമല്ല കെ.എം മാണിയെ കൂടിയാണെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പങ്കുവച്ച പ്രതികരണ കുറിപ്പിൽ പറഞ്ഞു. രാജ്യസഭാ എം.പി സ്‌ഥാനം രാജിവച്ച് ധാർമികത വിളമ്പണ്ട. പകരം കോട്ടയത്തെ എം.പി സ്‌ഥാനവും, എം.എൽ.എ സ്‌ഥാനവും രാജി വയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബാർകോഴ വിവാദത്തിൽ 500 രൂപ സംഭാവന ചെയ്ത ആഷിഖ് അബുവും, ഡി.വൈ.എഫ്.ഐക്കാരും അടുത്ത എൽ.ഡി.എഫ് യോഗത്തിന് മുൻപ് ആ പണം ജോസ്.കെ.മാണിയിൽ നിന്ന് കൈപ്പറ്റണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *