ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സിബിഐയുടെ ഹര്‍ജി. ലൈഫ് മിഷനില്‍ വിശദമായ വാദം അടിയന്തിരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. പണമിടപാട് സംബന്ധിച്ച് എഫ്.സി.ആര്‍.എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്.സി.ആര്‍.എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *