ഡൽഹി; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്നും ക്വാറന്റൈനില്‍ പോകണമെന്നും ആസാദ് ആവശ്യപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അഭിഷേക് സിംഗ്‍വി,മോട്ടിലാല്‍ വോറ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ സിംഗ്‍വിക്ക് കോവിഡ് നെഗറ്റീവായി. മറ്റ് നേതാക്കള്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *