കോഴിക്കോട് : നവീകരണത്തിന്റെ ഭാഗമായി മാവൂർ റോഡ് ശ്മശാനത്തിലെ പരമ്പരാഗത ചൂളകൾ പൊളിക്കാനുള്ള കോർപ്പറേഷന്റെ നീക്കം ഹിന്ദുഐക്യവേദി, ബി.ജെ.പി. പ്രവർത്തകർ തടഞ്ഞു.  പരമ്പരാഗത ചൂളകൾ പൊളിക്കാനായി ജെ.സി.ബി. അടക്കമുള്ള വാഹനങ്ങളുമായി ജീവനക്കാർ എത്തിയെങ്കിലും സമരക്കാർ ഇത് തടയുകയായിരുന്നു. സമരക്കാർ സ്ഥലത്തുനിന്ന് മാറില്ലെന്നും ചർച്ച നടത്താതെ പൊളിച്ചുനീക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചതോടെ നടക്കാവ് സി.ഐ. കോർപ്പറേഷൻ അധികൃതരുമായി ബന്ധപ്പെടുകയും നിർമാണപ്രവർത്തനം ആരംഭിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ചർച്ചയ്ക്ക് സംവിധാനം ഒരുക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *