തിരുവനന്തപുരം ∙ സോളാർ കേസിൽ ബിജു രാധാകൃഷ്ണനു മൂന്നു വർഷം തടവും 10,000 രൂപ പിഴയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സോളാർ ഉപകരണങ്ങളുടെ വിതരണാവകാശം നേടിക്കൊടുക്കാം എന്നു പറഞ്ഞു 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. തട്ടിപ്പു കേസിലെ ഒന്നാം പ്രതിയാണു ബിജു. മറ്റു പ്രതികളായ ശാലു മേനോൻ, ശാലുവിന്റെ അമ്മ കലാദേവി എന്നിവർക്കെതിരെ അടുത്ത മാസം 2 മുതൽ വിചാരണ ആരംഭിക്കും.
2020-10-21
