ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘ലക്ഷ്മി ബോംബ്’ വീണ്ടും വിവാദത്തില്‍. ഹൈന്ദവ ദേവതയെ അപമാനിക്കുന്നു, മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത് എത്തിയതിനു പിന്നാലെ സിനിമയുടെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് രജ്പുത് കര്‍ണി സേന.

ലക്ഷ്മി ദേവിയോട് അനാദരവ് കാണിക്കാനും അന്തസ്സ് കുറയ്ക്കാനുമായാണ് ‘ലക്ഷ്മി ബോംബ്’ എന്ന പേര് നിര്‍മ്മാതാക്കള്‍ മനഃപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കര്‍ണി സേനയുടെ ആരോപണം. ഹിന്ദു മതത്തെ കുറിച്ച്‌ സമൂഹത്തിന് തെറ്റായ സന്ദേശം ചിത്രത്തിന്റെ പേര് നല്‍കുന്നുവെന്നും ഇവര്‍ പറയുന്നു. നവംബര്‍ 9-ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്ന സിനിമ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവും ഉയരുന്നുണ്ട് . ‘ബോയ്കോട്ട് ലക്ഷ്മി ബോംബ്’, ‘ഷെയിം ഓണ്‍ യു അക്ഷയ്കുമാര്‍’ എന്ന ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *