തൃശ്ശൂർ: ടാറിട്ട് അധികകാലം കഴിയും മുമ്പ് റോഡ് തകർന്നതിൽ മന്ത്രിയുടെയും സ്ഥലം എം.എൽ.എ.യുടെയും പേരിൽ അഴിമതി ആരോപിച്ച് സാമൂഹികമാധ്യമത്തിൽ തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ഡോക്ടറുടെ ‘ജെട്ടി ചലഞ്ച്’ വൈറലായിരുന്നു എന്നാൽ ഇപ്പോൾ സംഭവത്തിൽ ഡോക്ടറുടെ പേരിൽ പോലീസ് കേസെടുത്തു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ഓർത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.വി. കൃഷ്ണകുമാറിന്റെ പേരിലാണ് എസ്.എച്ച്.ഒ. അനിൽ ടി. മേപ്പിള്ളി കേസെടുത്തത്. മന്ത്രി ജി. സുധാകരനെയും കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ.യെയും അപകീർത്തിപ്പെടുത്തിയതിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.
തിരക്കുള്ള റോഡിന്റെ അരികിൽ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു ഡോക്ടറുടെ ‘ചലഞ്ച്’. റോഡ് പൊളിഞ്ഞതിനു പിന്നിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെയും സ്ഥലം എംഎൽഎ കെവി അബ്ദുൾ ഖാദറിന്റെയും അഴിമതി ഉണ്ടെന്നായിരുന്നു ആരോപണം

Leave a Reply

Your email address will not be published. Required fields are marked *