മലപ്പുറം: നാല് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മകനും കൊവിഡ് ബാധിച്ച് മരിച്ചു. വറ്റലൂര്‍ മേക്കുളമ്പ് മഹല്ലില്‍ താമസിക്കുന്ന വിളഞ്ഞിപ്പുലാന്‍ സുബൈര്‍ മാനുവാണ് മരണപ്പെട്ടത്. 57 വയസ്സായിരുന്നു. സുബൈറിന്റെ പിതാവ് വിളഞ്ഞിപ്പുലാന്‍ കുഞ്ഞിമുഹമ്മദ് മൊല്ല കൊവിഡ് ബാധിച്ച് നാലു ദിവസം മുമ്പാണ് മരിച്ചത്. കൂട്ടിലങ്ങാടി ഇംഗ്ലീഷ് ബേക്കറിയിലെ ജോലിക്കാരനായിരുന്നു മാനു. ഭാര്യ: ആയിഷമ്മു, മക്കള്‍: ആഷിഖ്, ആസാദ്. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുനീര്‍, സുലൈഖ, സലീം
2020-10-30
