കോഴിക്കോട് : അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ പുതിയറ എസ്.കെ. പൊറ്റെക്കാട്ട് ഹാളിന് ഇനി പുതിയമുഖം. ആധുനികസൗകര്യങ്ങളോടെ പണിത ഹാൾ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു . 2.15 കോടി ചെലവിൽ രണ്ടുനിലകളിലാണ് ഹാൾ. താഴെനില പൂർണമായി ഭക്ഷണമുറിയാണ്. 150 പേർക്ക് ഇരിക്കാൻപറ്റുന്നതാണ് ഭക്ഷണഹാൾ, അടുക്കള, വർക് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഒന്നാംനിലയിൽ 200 പേർക്ക് ഇരിക്കാനാവും. സ്റ്റേജ്, ഗ്രീൻ റൂം, ലോബി എന്നിവയുണ്ട്. ആധുനിക സൗണ്ട് സിസ്റ്റം, പ്രൊജക്ടർ എന്നിവയും ജനറേറ്ററും ഒരുക്കുന്നുണ്ട്. താഴെയും മുകളിലുമായി ശൗചാലയങ്ങൾ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *