മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ 170 കോടി വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ബാങ്കില്‍ നിന്നും 13,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി. നീരവിന്റെയും മെഹുല്‍ ചോക്‌സിയുടെയും ഉടമസ്ഥതയിലുള്ള ഗീതാഞ്ജലിയില്‍ നിന്നും 85 കോടിയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണ് ഈ നടപടി. അന്വേഷണം ആരംഭിച്ച ശേഷം 7600 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *