തിരുവനന്തപുരം : മംഗളം ചാനലിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ തെരച്ചില്‍. ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഇവിടേയും തെരച്ചില്‍ നടത്തുന്നത്.മംഗളം ചാനലിന്റെ തിരുവനന്തപുരം ഓഫീസിലാണ് നിലവില്‍ തെരച്ചില്‍. ചാനല്‍ മേധാവി അജിത് കുമാറിന്റെ വീട്ടിലും ഇതിനോടനുബന്ധിച്ച്‌ തെരച്ചില്‍ നടത്തുന്നുണ്ട്. രാവിലെ ആറ് മുതല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി വരികയാണ് ഇവിടെ. നിയമം മറികടന്ന് വിദേശ ഫണ്ട് കൈപ്പറ്റി കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ ബിലീവേഴ്സ് ചര്‍ച്ച്‌ വാങ്ങി കൂട്ടിയെന്നും ആരോപിച്ചാണ് ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നത്.കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലഘിച്ച്‌ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഭൂമിയും സംഭാവനയും സ്വീകരിക്കുന്നതായും ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിച്ചു കൂട്ടിയെന്നതാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *