തിരുവനന്തപുരം; ബിനീഷ് കോടിയുടെ വീട്ടില്‍ റെയ്ഡ നടത്തിയ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. റെയ്ഡിനിടെ കുട്ടിയെ തടഞ്ഞുവെച്ചുവെന്ന പരാതിയിലാണ് ഇ.ഡിക്കെതിരെ ബാലാവാകാശ കമ്മീഷന്‍ കേസെടുത്തത്.മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *