തൊടുപുഴ: ഇടുക്കിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. 24 കാരനായ പ്രതി മനു മനോജിനെ തൊടുപുഴ മുട്ടം ജയിലിലെ സെല്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിക്കാന്‍ ഉപയോഗിക്കുന്ന തോര്‍ത്ത് ഉപയോഗിച്ചായിരുന്നു മനു സെല്ലില്‍ തൂങ്ങി മരിച്ചത്.

പീഡനത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ മാസം 23 ന് ആയിരുന്നു 16 കാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്നരോപിച്ച്‌ മാതാപിതാക്കള്‍ മനു മനോജിനെതിരേ പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിന്റെ പിറ്റേദിവസമാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കോട്ടയം മെഡിക്കല്‍ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ മാസം 31 നു മരിച്ചു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ പിറ്റേദിവസം മനു മനോജ് കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയും തൊടുപുഴ മുട്ടം ജയിലില്‍ റിമാന്‍ഡില്‍ പാര്‍പ്പിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *