ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ഇന്ന് അറസ്റ്റു ചെയ്യും

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ഇന്ന് അറസ്റ്റു ചെയ്യും.എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എം.എൽ.എ എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം. ഇന്ന് ചോദ്യം ചെയ്തിരുന്നു. തൃക്കരപ്പൂർ ചന്തേര പൊലീസ് സ്റ്റേഷൻ, പയ്യന്നൂർ സ്റ്റേഷൻ എന്നിവിടങ്ങളിലായി 100 ലധികം പരാതികളാണ് എംഎൽഎയ്ക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയായിരിക്കും കമറുദീന്റെ അറസ്റ്റ്. ലീഗ് കനത്ത നടപടിയിലേക്കു കടക്കുമെന്നാണ് അറിയുന്നത്. നിക്ഷേപകർക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനൽകാൻ എം.എൽ.എയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി  നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *