കേരളത്തില്‍ ഇന്ന് 7201പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1668 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,051 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വിതുര (13), കിളിമാനൂര്‍ (2), നെല്ലനാട് (6), അരുവിക്കര (6), മലയിന്‍കീഴ് (3), വയനാട് ജില്ലയിലെ മൂപ്പൈനാട് (1, 2, 3, 10 (സബ് വാര്‍ഡ്), 4), പൂത്താടി (17, 19, 22), പാലക്കാട് ജില്ലയിലെ ജില്ലയിലെ കൊടുമ്പ് (1), നാഗലശേരി (1, 17), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (10), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 10), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (8), കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *