തിരുവനന്തപുരം: നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസിന് എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് മറുപടി നല്‍കും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്തുന്നതിന് നിയമപരമായ അധികാരമുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.

”പ്രതികള്‍ വന്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവുകളുണ്ട്. ഇ.ഡിയുടെ നടപടികള്‍ ലൈഫ് പദ്ധതിയെ തടസ്സപ്പെടുത്തുന്നുവെന്ന വാദം ദുര്‍വ്യാഖ്യനമാണ്”. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിര്‍ണ്ണായക വിവരങ്ങള്‍ സ്വപ്നക്ക് കൈമാറിയെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു. ലൈഫ് പദ്ധതിയിലെ ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമവിരുദ്ധമാണെന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമസഭ സമിതി നോട്ടീസ് നല്‍കിയിരുന്നു. നിയമസഭ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *