മുംബൈ∙ റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ചാനൽ ഉടമ അർണബ് ഗോസ്വാമിക്കു ജാമ്യമില്ല. കീഴ്ക്കോടതിയെ സമീപിക്കാമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, അർണബ് അലിബാഗിലെ സെഷൻസ് കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച വസതിയിൽനിന്ന് അലിബാഗ് പൊലീസ് അറസ്റ്റ് ചെയ്ത അർണബ്, 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *