മലപ്പുറത്ത് അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി

മലപ്പുറം: അടിയേറ്റ് വീണ ഭാര്യക്ക് ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്.കുട‌ുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ ശോബിയുമായി താേമസ് കുട്ടി പുലര്‍ച്ചെ വാക്കുതര്‍ക്കം ഉണ്ടാകുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ ശോബി ബോധംകെട്ടു വീണു. നിരവധി തവണ വിളിച്ചിട്ടും ഭാര്യ എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചുവെന്ന് ഉറപ്പിച്ചു. തുടര്‍ന്നാണ് തോമസ് കുട്ടി തൂങ്ങിമരിച്ചത്.മര്‍ദ്ദനമേറ്റ് പരിക്കേറ്റ ശോബി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എടക്കര പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *