മലപ്പുറം : മലപ്പുറം തിരൂരില്‍ 5 മാസം ഗര്‍ഭിണിയായ യുവതി മൂന്ന് വയസുകാരിയായ മകളെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചു. 11- 11 -2020 വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പുല്ലൂര് വൈരങ്കോട് റോഡില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന തിരൂര്‍ അന്നാര സ്വദേശി തസ്നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തസ്നി എഴുന്നേറ്റുപോയി അവിടെനിന്നും കാണാതാവുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇരുമ്ബ് മറയുള്ള കിണര്‍ തുറന്നു കിടക്കുന്നത് കണ്ടു. സംശയം തോന്നിയ ബന്ധുക്കള്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസുകാരും ഫയര്‍ഫോഴ്സുകാരും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. സ്ത്രീക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *