ചെന്നൈ: പ്രമുഖ നേത്ര, ദന്ത ചികിത്സാ ശൃംഖലയായ വാസന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. എ.എം അരുണിനെ ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.തുടർന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപിച്ചു ബന്ധുക്കള്‍ രംഗത്ത് വന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  2002 ല്‍ തമിഴ്‌നാട് തിരിച്ചുറപ്പള്ളിയിലാണ് വാസന്‍ ഐ കെയര്‍ ആരംഭിക്കുന്നത്.

നിലവില്‍ രാജ്യത്തുടനീളം 100ല്‍ അധികം ശാഖകളാണ് വാസന്‍ ഹെല്‍ത്ത് കെയറിനുള്ളത്. നേരത്തെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെയും പരിശോധന നടന്നിരുന്നു.തുടര്‍ന്ന് അരുണിനും ഭാര്യ മീരയ്ക്കുമെതിരെ കഴിഞ്ഞ വര്‍ഷം മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു.ഇതിനിടെയാണ് ഡോക്ടര്‍ അരുണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *