ജയിലില്‍ സ്വപ്‌ന സുരേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ആറ് മണിക്കൂറോളം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ആറ് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കസ്റ്റംസ് സംഘം മടങ്ങി. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്‌മെന്റിന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ജയിലിലെത്തി സ്വപ്നയെ ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *