കൊച്ചി∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തനിക്കെതിരായ കള്ളപ്പണക്കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്നും കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കീഴ്ക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉയർത്തിയ അതേ വാദങ്ങളാണ് ശിവശങ്കർ ഹൈക്കോടതിയിലും സമർപ്പിച്ചിരിക്കുന്നത്. ഫയലിൽ സ്വീകരിച്ച ഹർജി കോടതി നാളെ പരിഗണിച്ചേക്കും.
2020-11-20

