കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന 5 രാജ്യങ്ങളില്‍ നിന്നുള്ള ​ഗാര്‍ഹിക തൊഴിലാളികള്‍ക്കുളള ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു

കുവൈറ്റ് : കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന 5 രാജ്യങ്ങളില്‍ നിന്നുള്ള ​ഗാര്‍ഹിക തൊഴിലാളികള്‍ക്കുളള ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. ആദ്യഘട്ടത്തില്‍ തിരിച്ചുവരുന്ന ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍,ബംഗ്ലാദേശ്‌, ഫിലിപ്പീന്‍സ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കുളള ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചിട്ടുളളത്.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും, കുവൈറ്റ് എയര്‍വേഴ്സിന്റെയും, ജസീറ എയര്‍വേഴ്സിന്റെയും മാനേജ്മെന്റും ഇതുസംബന്ധിച്ച്‌ കൂടിക്കാഴ്ച നടത്തി. ക്വാറന്റൈന്‍, പിസിആര്‍ പരിശോധന, ടിക്കറ്റ് വില എന്നിവ ഉള്‍പ്പടെ 350 ദിനാറിന് ​ഗാര്‍ഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.ഇന്ത്യയില്‍ നിന്നുളളവര്‍ക്കുളള വിമാന ടിക്കറ്റ് നിരക്ക് 110 ദിനാറായിരിക്കും. കുറഞ്ഞ പാക്കേജില്‍ ​ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണമെന്ന് അധികൃതര്‍ നേരത്തെ നിശ്ചയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *