സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.നേരത്തെ ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ചേര്‍ത്തത്. ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *