സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്‍നാട് തീരത്ത് ബുധനാഴ്ചയോടെ കരയില്‍ പ്രവേശിച്ചേക്കും. പുതുച്ചേരി, തമിഴ്‍നാട് പ്രദേശങ്ങളില്‍ വലിയ ആഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഓഖിക്ക് സമാനമായ സാഹചര്യമുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഉള്ളത്.
