ഡോളര്‍ കടത്ത് കേസ്; എം. ശിവശങ്കറിനെ ഏഴ് ദിവസത്തേയ്ക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഏഴ് ദിവസത്തേയ്ക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ ശിവശങ്കറിനെ എറണാകുളം എസിജെഎം കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു. സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളില്‍ വമ്ബന്‍ സ്രാവുകളെ കുറിച്ച്‌ പരാമര്‍ശമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തി. ഇവര്‍ക്ക് യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ശക്തമായ ബന്ധമുണ്ട്. ശിവശങ്കറിനെ രക്ഷിക്കാനായി സ്വപ്ന ആദ്യം കള്ളമൊഴി നല്‍കുകയായിരുന്നു എന്നും ശിവശങ്കര്‍ കള്ളക്കടത്തിന് ഒത്താശ ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *