തളിപ്പറമ്പ്: 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം തടവും പിഴയും. കുടിയാന്മല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ വീട്ടിൽ സുരേഷിനാണ് തളിപ്പറമ്പ് പോക്സോ കോടതി ജീവപര്യന്തം തടവും 60,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. തളിപ്പറമ്പിൽ പോക്സോ കോടതി നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും സുപ്രധാന വിധിയാണിത്. www.eveningkerala.com 2015ലാണ് 14കാരനായ വിദ്യാർഥിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. നഷ്​ടപരിഹാരം അടച്ചില്ലെങ്കിൽ ആറുമാസം തടവും അനുഭവിക്കണം. ബീഡികൊണ്ട് കുട്ടിയുടെ കൈവിരൽ പൊള്ളിച്ചതിന് 10 വർഷം കഠിന തടവും 1000 രൂപ നഷ്​ടപരിഹാരവും വിധിച്ചിട്ടുണ്ട്. നഷ്​ടപരിഹാരം അടച്ചില്ലെങ്കിൽ മൂന്നുമാസം തടവും അനുഭവിക്കണം. തുക അടക്കുന്ന പക്ഷം അത് ഇരക്ക് നൽകാനാണ് വിധി

Leave a Reply

Your email address will not be published. Required fields are marked *