കാസര്‍​ഗോഡ് എ.ആര്‍. ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്കേറ്റു. പൊട്ടാതെ ഗ്രൗണ്ടില്‍ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവര്‍ക്കും പരുക്കേറ്റത്.എ.ആര്‍. ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ സുധാകരനും ക്ലാസ്സ്‌ ഫോര്‍ ജീവനക്കാരനായ പവിത്രനുമാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആര്‍. ക്യാംപില്‍ പരിശീലനം നടന്നുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *