ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ എഫ്.സി ഗോവയ്ക്ക് ജയം.  ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. ഏഴാം സീസണില്‍ ഗോവയുടെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ഗോവ നാലാം സ്ഥാനത്തേക്ക് കയറി. 30-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും ഇഗോര്‍ അംഗുളോയും 52-ാം മിനിറ്റില്‍ ജോര്‍ജ് മെന്‍ഡോസയുമാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. 90-ാം മിനിറ്റില്‍ വിസന്റെ ഗോമസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ നേടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *