തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. 17ന് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു.

ജനുവരി ആദ്യത്തോടെ സ്കൂളുകൾ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. പത്ത്, പ്ലസ് ടു ക്ലാസുകളില് പൊതുപരീക്ഷകൾ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കൽ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചത്. ഈ മാസം 17മുതല്‍ പകുതി വീതം ടീച്ചര്‍മാര്‍ സ്കൂളുകളില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *