ലാത്വിയ: വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സിനിമാ സംവിധായകരില്‍ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരമടക്കം നിരവധി വിഖ്യാത പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും നേടി.
2020-12-11
