നടിയെ അപമാനിച്ച കേസ് : മലപ്പുറം സ്വദേശികളെ തിരിച്ചറിഞ്ഞു

മലപ്പുറം: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച  പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞത്. പ്രതികള്‍ ഉടന്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും പ്രതികള്‍ വിവിധ മാധ്യമങ്ങളോട് തുറന്നുസമ്മതിച്ചു. അതേസമയം നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാന്‍ തയാറാണെന്നുമുള്ള നിലപാടിലാണ് ആരോപണ വിധേയരായ യുവാക്കള്‍.

ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു. ഇവിടെ വച്ച്‌ നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കള്‍ പറയുന്നു. അതേസമയം നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ദുരുദേശ്യത്തോടെ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും യുവാക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *