കൊച്ചി : ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസ് (37) അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ ബന്ധുക്കള്‍. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ ആണെന്നും തലച്ചോറിന് ആഘാതമുണ്ടെന്നും അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തയാറെടുക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച്‌ നടനും നിര്‍മാതാവുമായ വിജയ് ബാബുവും രംഗത്തെത്തിയിട്ടുണ്ട്.ഷാനവാസ് വെന്റിലേറ്ററിലാണെന്നും അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *