ഹെെദരാബാദ്: രജനീകാന്ത് ചിത്രമായ അണ്ണാത്തെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സെറ്റിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്.ഹൈദരാബാദില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ചിത്രീകരണം എന്ന് പുനരാരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. നാല്‍പത്തഞ്ച് ദിവസത്തേക്കായിരുന്നു ഷൂട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നത്.  ഇപ്പോള്‍ ഷൂട്ട് നിര്‍ത്തിവെച്ചതിനാല്‍  വൈകീട്ടോടെ രജനീകാന്ത് ചെന്നൈയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രോഗം വരാതിരിക്കാനായി നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അണ്ണാത്തെയുടെ സെറ്റിലൊരുക്കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുശേഷവും എട്ട് പേര്‍ക്കോളം കൊവിഡ് വന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *