പെരിന്തല്‍മണ്ണ : 30നു നടക്കുന്ന സിഐടിയു സ്ഥാപക ദിനം വിജയിപ്പിക്കാന്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന ഏരിയാ പ്രവര്‍ത്തക കണ്വന്‍ഷന്‍ തീരുമാനിച്ചു . ജില്ലാ ജനറല്‍ സെക്രട്ടറി വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എം മുസ്തഫ അധ്യക്ഷത വഹിച്ചു.

കെ.ടി സെയ്ത്, എം. ഗോപാലന്‍, ടി. ലളിത, സി.പി രാമദാസ്, എന്‍. അറമുഖന്‍, എ.ആര്‍ വേലു, കെ.ആര്‍.കൃഷ്ണന്‍കുട്ടി,സി.ഉണ്ണിപാര്‍വതി എന്നിവര്‍ പ്രസംഗിച്ചു. 25 മുതല്‍ 28 വരെ പഞ്ചായത്ത് കണ്‌വെന്‍ഷനുകള്‍ ചേരും. സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി രാവിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. പെരിന്തല്‍മണ്ണ സിവില്‍ സ്റ്റേഷന്‍, ചെറുകാട് കോര്‍ണര്‍ പരിസരങ്ങള്‍ ശുചീകരിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *